സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

post

മലപ്പുറം : കാടഞ്ചേരി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ കെ.ടി ജലീല്‍ നിര്‍വഹിച്ചു.  നബാര്‍ഡ്  ഫണ്ടും എം.എല്‍.എയുടെ പ്രേത്യേക വികസന ഫണ്ടും ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ നിര്‍മാണം. രണ്ടു കോടി ചെലവഴിച്ച് നിര്‍മിച്ച മൂന്ന് നില കെട്ടിടത്തില്‍ ക്ലാസ് മുറികള്‍, ലാബുകള്‍, ഓഫീസ് മുറി, ടോയ് ലറ്റ് എന്നീ സൗകര്യങ്ങളും  ഒരുക്കിയിട്ടുണ്ട്.

ചടങ്ങില്‍ കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി കവിത അധ്യക്ഷയായി.   ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ ബക്കര്‍, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.വി പ്രേമ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദേവിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.