ജില്ലാ ഭരണകൂടത്തിന് രണ്ടു ടിവി കൈമാറി

post

പത്തനംതിട്ട : ഫെഡറല്‍ ബാങ്ക് ജീവനക്കാരായ സുഹൃത്തുക്കള്‍ തങ്ങളുടെ ശമ്പളത്തിന്റെ ഒരു ഭാഗം വിനിയോഗിച്ച് നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സഹായത്തിനായി രണ്ട് ടിവി വാങ്ങി ജില്ലാ ഭരണകൂടത്തിന് കൈമാറി. ആറന്മുള സ്വദേശി കൃഷ്ണജിത്ത്, പന്തളം സ്വദേശി ദീപു ജോണ്‍സണ്‍, കോഴഞ്ചേരി സ്വദേശിനി അഞ്ജന എന്നിവര്‍ ചേര്‍ന്നാണ് 32 ഇഞ്ചിന്റെ രണ്ട് എല്‍ഇഡി ടിവികള്‍ വാങ്ങി നല്‍കിയത്.  ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ടിവികള്‍ ഏറ്റുവാങ്ങി. ജില്ലാ ഫയര്‍ ഓഫീസര്‍ വി. വിനോദ് കുമാര്‍,  കൃഷ്ണജിത്ത്, ദീപു ജോണ്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.tv