ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ്

post

കാസര്‍കോട് : ഇന്നലെ (ജൂണ്‍ 26) ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച രണ്ട് പേരും വിദേശത്ത് നിന്നു വന്നവരാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു. ജൂണ്‍ ഒമ്പതിന് ദുബായില്‍ നിന്നെത്തിയ 54 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, ജൂണ്‍ ഒന്നിന് ദുബായില്‍ നിന്നെത്തിയ 62 വയസുള്ള മെഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.

ഒരാള്‍ക്ക് കോവിഡ് നെഗറ്റീവായി 

പരിയാരം മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലായിരുന്ന ഒരാള്‍ക്ക് കോവിഡ് നെഗറ്റീവായി. മെയ് 30 ന് ദുബായില്‍ നിന്നെത്തി ജൂണ്‍ 13 ന് കോവിഡ് പോസിറ്റീവയാ 26 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശിനിക്കാണ് രോഗം ഭേദമായത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5863 പേര്‍ 

വീടുകളില്‍ 5436 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 427 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5863 പേരാണ്. പുതിയതായി  455 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം പുതിയതായി 214 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 461 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 304 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.