കഞ്ഞിക്കുഴിയില്‍ 20 രൂപയക്ക് ഊണുമായി ജനകീയ ഹോട്ടല്‍

post

ഇടുക്കി : സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ ആരംഭിച്ചു. ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി രാജന്‍  നിര്‍വഹിച്ചു. ഹോട്ടലില്‍ 20 രൂപക്ക് ഊണ് ലഭിക്കും. പൊതിച്ചോറിന് 25 രൂപയാണ് വില. നിര്‍ധനര്‍ക്ക് സൗജന്യമായും ഇവിടെ ഊണ് ലഭിക്കും.  രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറ് വരെയാണ് പ്രവര്‍ത്തന സമയം.   സമര്‍പ്പണം കുടുംബശ്രീ യൂണിറ്റിനാണ് ഹോട്ടലിന്റെ നടത്തിപ്പ് ചുമതല. കഞ്ഞിക്കുഴി ബസ് സ്റ്റാന്‍ഡിന് സമീപത്തെ  പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിലാണ് ജനകീയ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. ഹോട്ടലിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നതും ഗ്രാമപഞ്ചായത്താണ്.

  ഉദ്ഘാടന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോസ് ഊരക്കാട്ടില്‍ അധ്യക്ഷത വഹിച്ചു.   ത്രിതലപഞ്ചായത്തംഗങ്ങളായ മോളി ഗീവര്‍ഗീസ്, പുഷ്പ ഗോപി, ബിന്ദു അഭയാന്‍, റാണി ഷാജി, സന്തോഷ് കുമാര്‍, ടിന്‍സി തോമസ്,  സിഡിഎസ്  ചെയര്‍പേഴ്‌സണ്‍ പൊന്നമ്മ കുട്ടപ്പന്‍, കുടുംബശ്രീ ജിവനക്കാര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.