ജില്ലയില്‍ 2 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

post

തിരുവനന്തപുരം : ജില്ലയില്‍ 2 പേര്‍ക്ക് ഇന്നലെ കോവ്ഡ്19 സ്ഥിരീകരിച്ചു. ജില്ലയില്‍ പുതുതായി  839 പേര്‍  രോഗനിരീക്ഷണത്തിലായി.436 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.

* ജില്ലയില്‍ 22013പേര്‍ വീടുകളിലും 1497 പേര്‍  സ്ഥാപനങ്ങളിലും  കരുതല്‍ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളില്‍ രോഗലക്ഷണങ്ങളുമായി 41 പേരെ പ്രവേശിപ്പിച്ചു. 40 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

*ജില്ലയില്‍ ആശുപത്രി കളില്‍  172 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

 *447 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.  719 പരിശോധന ഫലങ്ങള്‍ ലഭിച്ചു. രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

*ജില്ലയില്‍ 72 സ്ഥാപനങ്ങളില്‍ ആയി  1497 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്

വാഹന പരിശോധന  :

പരിശോധിച്ച വാഹനങ്ങള്‍ -2081

പരിശോധനയ്ക്കു വിധേയമായവര്‍ -3892

*കളക്ടറേറ്റ് കണ്‍ട്‌റോള്‍ റൂമില്‍ 241 കാളുകളാണ് ഇന്നലെ എത്തിയത്.* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 23 പേര്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 941 പേരെ വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് . 

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  -23682

2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം  -22013

3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -172

4. കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ

എണ്ണം -1497

5. പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -839

തിരുവനന്തപുരത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചവര്‍

45 വയസുള്ള പുരുഷന്‍, വലിയവിള  സ്വദേശി, ജൂണ്‍16 ന് കുവൈറ്റില്‍ നിന്നെത്തി.

40 വയസുള്ള പുരുഷന്‍, ഒഡീഷ സ്വദേശി, മാനസിക പ്രശ്നങ്ങളുണ്ട്. ഒഡീഷയില്‍ നിന്ന് ജൂണ്‍ 22 ന് എത്തി.

ഇഞ്ചിവിള ചെക്ക്പോസ്റ്റ് വിവരം

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(25/06/2020) ഇതുവരെ 73 പേര്‍ വന്നു. 41 പുരുഷന്മാരും 32 സ്ത്രീകളും ഇതിലുള്‍പ്പെടും. തമിഴ്നാട്ടില്‍ നിന്നുള്ള 67 പേരും  കര്‍ണാടകയില്‍ നിന്ന് 4 പേരും  പോണ്ടിച്ചേരിയില്‍ നിന്ന് 2 പേരുമാണ്  എത്തിയത്.  റെഡ് സോണിലുള്ളവര്‍ 13. എല്ലാവരെയും വീട്ടില്‍ നിരീക്ഷണത്തില്‍ അയച്ചു.  

യാത്രക്കാരുടെ ജില്ല തിരിച്ചുള്ള വിവരം:

തിരുവനന്തപുരം - 53

കൊല്ലം - 1

പത്തനംതിട്ട - 2

ആലപ്പുഴ - 2

കോട്ടയം - 5

ഇടുക്കി - 1

എറണാകുളം - 4

പാലക്കാട് - 3

മലപ്പുറം - 2