കോവിഡ് 19 : നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

post

തിരുവനന്തപുരം : നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ പുതുതായി  1141 പേര്‍  രോഗനിരീക്ഷണത്തിലായി .313 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.

* ജില്ലയില്‍ 21209 പേര്‍ വീടുകളിലും 1471 പേര്‍  സ്ഥാപനങ്ങളിലും  കരുതല്‍ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളില്‍  രോഗലക്ഷണങ്ങളുമായി 33 പേരെ പ്രവേശിപ്പിച്ചു. 35 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രി കളില്‍  171 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

501 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.  355 പരിശോധന ഫലങ്ങള്‍ ലഭിച്ചു.

ജില്ലയില്‍ 72 സ്ഥാപനങ്ങളില്‍ ആയി  1471 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

വാഹന പരിശോധന  :

പരിശോധിച്ച വാഹനങ്ങള്‍ -1912

പരിശോധനയ്ക്കു വിധേയമായവര്‍ -3983

*കളക്ടറേറ്റ് കണ്‍ട്‌റോള്‍ റൂമില്‍ 203 കാളുകളാണ് ഇന്നലെ എത്തിയത്.

* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 26 പേര്‍ ഇന്നലെ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 1127 പേരെ ഇന്നലെ വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  -22851

2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം  -21209

3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -171

4. കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ

എണ്ണം -1471

5. ഇന്നലെ പുതുതായി നിരീക്ഷണത്തിലായവരുടെ എണ്ണം -1141

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവര്‍

1.പുല്ലുവിള സ്വദേശിയായ പുരുഷന്‍, 33 വയസ്സ് ഖത്തറില്‍ നിന്നും 20ന് നാട്ടിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

2. പള്ളിക്കല്‍ സ്വദേശിയായ പുരുഷന്‍ 41 വയസ്സ്. കുവൈറ്റില്‍ നിന്നും 13/6/20 ന് നാട്ടിലെത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

3. നാവായിക്കുളം സ്വദേശിയായ 52 വയസ്സുള്ള സ്ത്രീ റിയാദില്‍ നിന്നും 13/6/20 ന് നാട്ടിലെത്തി,  വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു തിരു. എസ്.എ.റ്റി  ആശുപത്രിയിലേക്ക് മാറ്റി.

4. തമിഴ്നാട് തിരുനല്‍വേലി സ്വദേശി,  67 വയസ്സുള്ള പുരുഷന്‍. 18/6/20 ന് നൈജീരിയയില്‍ നിന്നും തിരുവനന്തപുരത്തെത്തി. ഹോട്ടലില്‍ നിരീക്ഷണത്തിലായിരുന്നു തിരു. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഇഞ്ചിവിള ചെക്ക്പോസ്റ്റ് വിവരം

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(24/06/2020) ഇതുവരെ 81 പേര്‍ വന്നു. 51 പുരുഷന്മാരും 30 സ്ത്രീകളും ഇതിലുള്‍പ്പെടും. തമിഴ്നാട്ടില്‍ നിന്നുള്ള 71 പേരും   തെലങ്കാനയില്‍ നിന്ന് 4 പേരും  കര്‍ണാടകയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും 3 പേര്‍ വീതവുമാണ്  എത്തിയത്.  റെഡ് സോണിലുള്ളവര്‍ 18 . എല്ലാവരെയും വീട്ടില്‍ നിരീക്ഷണത്തില്‍ അയച്ചു.  

യാത്രക്കാരുടെ ജില്ല തിരിച്ചുള്ള വിവരം:

തിരുവനന്തപുരം - 54

കൊല്ലം - 2

പത്തനംതിട്ട - 4

ആലപ്പുഴ - 2

ഇടുക്കി - 5

എറണാകുളം - 11

തൃശ്ശൂര്‍ - 2

പാലക്കാട് - 1