ജില്ലയില്‍ മോക്ക്ഡ്രില്‍ നാളെ

post

മലപ്പുറം : മഴക്കാല അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ജില്ലയില്‍ താലൂക്ക് തലത്തില്‍ നാളെ (ജൂണ്‍ 26) മോക്ക്ഡ്രില്‍ നടത്തും. സംസ്ഥാന സര്‍ക്കാരിന്റെയും  ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും നിര്‍ദേശ പ്രകാരം ജില്ലയിലെ ഏഴ് താലൂക്കുകളിലായി  വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് മോക്ക്ഡ്രില്‍ നടത്തുന്നത്.  ജില്ലയിലെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, കടല്‍ക്ഷോഭം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെ നേരിടാനുള്ള സംവിധാനങ്ങളെ വിലയിരുത്താനും ശക്തിപ്പെടുത്താനുമാണ് മോക്ക്ഡ്രില്‍ സംഘടിപ്പിക്കുന്നത്. കോവിഡ് 19 നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്ന മോക്ക്ഡ്രില്ലില്‍ വിവിധ വകുപ്പുകളുടെ ഏകോപനം,  വകുപ്പുകള്‍ തമ്മിലുള്ള ആശയ വിനിമയം എന്നിവ സംബന്ധിച്ച് വിലയിരുത്തലുകളുണ്ടാകും. മോക്ക്ഡ്രില്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറസ് ഹാളില്‍ നടന്ന വീഡിയോ കോണ്‍ഫറസില്‍ എ.ഡി.എം എന്‍.എം മെഹറലി,  സബ് കലക്ടര്‍ കെ.എസ്.അഞ്ജു, ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.