അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം നടത്തി

post

ഇടുക്കി : അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം തൊടുപുഴയില്‍ ഡീന്‍ കുര്യാക്കോസ് എം.പി. ഉത്ഘാടനം ചെയ്തു. രാജ്യത്തിന്റെ യശ്ശസും അഭിവൃദ്ധിയും വര്‍ദ്ധിപ്പിക്കുവാന്‍ മുഴുവന്‍ ജനങ്ങളും കൈ മെയ് മറന്ന് തുറന്ന മനസ്സോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ഒളിമ്പിക് സന്ദേശത്തിലൂടെ  എം.പി. ആഹ്വാനം ചെയ്തു.  ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ ചെയര്‍മാന്‍ സുനില്‍ സെബാസ്റ്റ്യന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു  കണ്‍വീനര്‍ എം.എസ്. പവനന്‍ സ്വാഗത പ്രസംഗം നടത്തി.  ഡോ:പ്രിന്‍സ് കെ.മറ്റം, ശരത് യു.നായര്‍, പ്രൊഫ: വി.സി. ജെയിംസ്, പി.എ. സലിംകുട്ടി, ഡോ:തോംസണ്‍ ജോസഫ്, ഡോ. ബാബു ആന്റണി, ടി.കെ. സുകു, എന്‍. രവീന്ദ്രന്‍, സൈജന്‍ സ്റ്റീഫന്‍, ബേബി വര്‍ഗ്ഗീസ്, ബേബി എബ്രഹാം, ടോം ടി. ജോസ്, ബിനോയ് മാത്യു, ബിജി ചിറ്റാട്ടില്‍, ക്ലമന്റ് ഇമ്മാനുവല്‍, എം. മോനിച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ന്യൂമാന്‍ കോളേജ് പ്രിന്‍സിപ്പാള്‍  സംസ്ഥാന റെസ്ലിംഗ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ  ഡോ. തോംസണ്‍ ജോസഫ്  ദീപശിഖയില്‍ അഗ്‌നി പകര്‍ന്നു. മുന്‍ സന്തോഷ് ട്രോഫി താരം പി.എ. സലിംകുട്ടി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് നടന്ന് നടത്തിയ ദീപശിഖ പ്രയാണം എം.പി. ഡീന്‍ കുര്യാക്കോസ് ഫ്ളാഗ് ഓഫ് ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് കായിക താരങ്ങള്‍ തൊടുപുഴ നഗരം ചുറ്റിയുള്ള  ദീപശിഖാ പ്രയാണം നടത്തിയത്.  സോക്കര്‍ സ്റ്റേഡിയത്തില്‍ ദീപ ശിഖ എത്തിയപ്പോള്‍ കേരള ബാഡ്മിന്റണ്‍ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി സൈജന്‍ സ്റ്റീഫന്‍  ദീപശിഖ ഏറ്റുവാങ്ങി.   തുടര്‍ന്ന് ദീപ ശിഖയില്‍ നിന്നും  ചെറു ദീപങ്ങള്‍ തെളിയിച്ചുകൊണ്ട്  കോവിഡ്-19 ആരോഗ്യ പ്രവര്‍ത്തകര്‍,  പോലീസുകാര്‍, മറ്റു സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു.

ഇതോടനുബന്ധിച്ച് നടത്തിയ 18 വയസ്സില്‍ താഴെ പ്രായമുള്ളവരുടെ ചിത്രരചനാ മത്സരം സൈജന്‍ സ്റ്റീഫന്‍ ഉത്ഘാടനം ചെയ്തു.സാമൂഹ്യ അകലം പാലിച്ചുകൊണ്ടുള്ള ചിത്രരചനാ മത്സരത്തില്‍ 10 കുട്ടികള്‍ പങ്കെടുത്തു.  18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി സോക്കര്‍ ക്ലബ്ബ് ഹാളില്‍ നടന്ന  സ്പോര്‍ട്സ് ക്വിസ്സ് മത്സരങ്ങള്‍ കേരള ഒളിമ്പിക് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ശരത് യു നായര്‍ ഉത്ഘാടനം ചെയ്തു.

മത്സര്ങ്ങള്‍ക്കു ശേഷം വിജയികള്‍ക്കുള്ള ക്യാഷ് അവര്‍ഡ് ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ ചെയര്‍മാന്‍ സുനില്‍ സെബാസ്റ്റ്യന്‍ വിതരണം ചെയ്തു.

ഒളിമ്പിക് ദിനാചാരണത്തിന്റെ ഭാഗമായി  ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഫീസ് ആയ ജില്ലാ ഒളിമ്പിക് ഭവന്‍  അസോസിയേഷന്‍ ചെയര്‍മാന്‍ സുനില്‍ സെബാസ്റ്റ്യന്‍ ഉത്ഘാടനം ചെയ്തു.  

  മുട്ടം പോലീസ് സബ്ബ്-ഇന്‍സ്പെക്ടര്‍ക്ക് മാസ്‌ക്ക് നല്‍കിക്കൊണ്ട് കേരള ഒളിമ്പിക് അസോസിയേഷന്‍ വൈസ്-പ്രസിഡന്റ് ഡോ. പ്രിന്‍സ് കെ. മറ്റം മാസ്‌ക്ക് വിതരണത്തിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചു.