സോഷ്യല്‍ സര്‍വീസ് സൊസൈറ്റി 500 പി.പി.ഇ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും കൈമാറി

post

പത്തനംതിട്ട : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി 500 പി.പി.ഇ കിറ്റും മെഡിക്കല്‍ ഉപകരണങ്ങളും ഉള്‍പ്പടെ 8,29,264 രൂപയുടെ സാധനങ്ങള്‍ പത്തനംതിട്ട ജില്ലാ ഭരണകൂടത്തിനു കൈമാറി. ജില്ലയുടെ ചുമതല വഹിക്കുന്ന വനം, ക്ഷീര വികസന വകുപ്പ് മന്ത്രി കെ.രാജു സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.സുനില്‍ പെരുമാനൂരില്‍ നിന്നും ജില്ലാഭരണകൂടത്തിന് വേണ്ടി ഇവ ഏറ്റുവാങ്ങി. കൊഗ്‌നിസെന്റ് ഫൗണ്ടേഷന്‍, സിബിഎം ഇന്ത്യാ ട്രസ്റ്റ് എന്നിവയുടേയും സഹകരണത്തോടെയാണു സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പി.പി.ഇ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും കൈമാറിയത്. 

എം എല്‍ എ മാരായ മാത്യു ടി തോമസ്, രാജു എബ്രഹാം, വീണാ ജോര്‍ജ്, ജില്ലാ കളക്ടര്‍ പി.ബി നൂഹ്, സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രൊജക്ട് ഓഫീസര്‍ ഷൈലാ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.