ജില്ലയില്‍ 26 പേര്‍ കൂടി രോഗമുക്തരായി

post

മലപ്പുറം : കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസോലേഷന്‍ കേന്ദ്രത്തില്‍  ചികിത്സയിലായിരുന്ന 26 പേര്‍ കൂടി ഇന്നലെ (ജൂണ്‍ 22) രോഗമുക്തരായി. എടരിക്കോട് കുറ്റിപ്പാല സ്വദേശി 35 വയസുകാരന്‍, തെന്നല കുറ്റിപ്പാല സ്വദേശി 26 വയസുകാരന്‍, തെന്നല പൂക്കിപ്പറമ്പ് സ്വദേശി 36 വയസുകാരന്‍, കീഴ്പറമ്പ് വാലില്ലാപ്പുഴ സ്വദേശി മൂന്നര വയസുകാരന്‍, വഴിക്കടവ് പൂവ്വത്തിപൊയില്‍ സ്വദേശിനി 22 വയസുകാരി, കല്‍പ്പകഞ്ചേരി മാമ്പ്ര സ്വദേശിനി 65 വയസുകാരി, ചെമ്മാട് കരിമ്പില്‍ സ്വദേശിനി 25 വയസുകാരി, തെന്നല തറയില്‍ സ്വദേശി 41 വയസുകാരന്‍, വേങ്ങര കുറ്റൂര്‍ സ്വദേശി 34 വയസുകാരന്‍, വെട്ടിച്ചിറ സ്വദേശി 31 വയസുകാരന്‍, തുവ്വൂര്‍ ആമപൊയില്‍ സ്വദേശിനി 30 വയസുകാരി, എടക്കര ഉപ്പട സ്വദേശിനി 26 വയസുകാരി, പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവ് സ്വദേശി 57 വയസുകാരന്‍, ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശി 36 വയസുകാരന്‍, വെട്ടത്തൂര്‍ തോട്ടേക്കാട് സ്വദേശി 57 വയസുകാരന്‍, മാറാക്കര കരേക്കാട് സ്വദേശി 19 വയസുകാരന്‍, ആലിപ്പറമ്പ് ആനമങ്ങാട് സ്വദേശിനി 31 വയസുകാരി, മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശി 66 വയസുകാരന്‍, പുഞ്ചപ്പാടം സ്വദേശിനി 23 വയസുകാരി, തിരൂര്‍ മംഗലം സ്വദേശി 65 വയസുകാരന്‍, തിരുന്നാവായ ചേരൂലാല്‍ സ്വദേശി 47 വയസുകാരന്‍, ആതവനാട് മാട്ടുമ്മല്‍ സ്വദേശി 34 വയസുകാരന്‍, ആലങ്കോട് സ്വദേശിനി 45 വയസുകാരി, കുറ്റിപ്പുറം പഴമ്പുറം സ്വദേശി 43 വയസുകാരന്‍, തൃശൂര്‍ പറപ്പൂക്കര സ്വദേശി 39 വയസുകാരന്‍, ആലപ്പുഴ കുമാരപുരം സ്വദേശി 50 വയസുകാരന്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ .സക്കീന അറിയിച്ചു