കര്‍ഷകര്‍ക്ക് ആവേശമായി തിരുവാതിര ഞാറ്റുവേല ചന്ത

post

ആലപ്പുഴ: ജില്ല ഞാറ്റുവേലചന്തയുടേയും കര്‍ഷക സഭകളുടേയും ജില്ലാതല ഉദ്ഘാടനവും മീത്തില്‍ പാടശേഖരത്തിലെ വിത ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ നിര്‍വ്വഹിച്ചു. അമ്പലപ്പുഴ തെക്ക് കൃഷി ഭവനിലെ ഇക്കോ ഷോപ്പ് അങ്കണത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കാര്‍ഷിക മേഖലയ്ക്ക് വരദാനമായ തിരുവാതിര ഞാറ്റുവേലയോട് ചേര്‍ന്ന് ഫലവൃക്ഷത്തൈകളും പച്ചക്കറിത്തൈകളും കൃഷിഭവന്‍ വഴി സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്.

നാളികേര കൗണ്‍സില്‍ പദ്ധതിയുടെ ഭാഗമായുള്ള സബ്‌സിഡി നിരക്കിലുള്ള തെങ്ങിന്‍ തൈ വിതരണത്തിന്റെയും ഫലവൃക്ഷത്തൈ വിതരണത്തിന്റെയും രണ്ടാം ഘട്ട ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ലാല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ്, ആത്മ പ്രൊജക്ട് ഡയറക്ടര്‍ അലീനി ആന്റണി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ലതാ മേരി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ്, ജില്ലാ പഞ്ചായത്തംഗം എ.ആര്‍.കണ്ണന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.എസ്. മായാദേവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ രതീഷ്, കൃഷി അസി.ഡയറക്ടര്‍ എച്ച്. ഷബീന, ആത്മ ഡി.പി.ഡി ബിജി, കൃഷി ഓഫീസര്‍ അഞ്ജു വിജയന്‍, കാര്‍ഷിക വികസന സമിതിയംഗങ്ങള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഞാറ്റുവേല ചന്തയോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിലെ കര്‍ഷകര്‍ കൊണ്ടുവന്ന പച്ചക്കറികളുടേയും, ഫലവൃക്ഷങ്ങളുടേയും വിപണനവും നടന്നു.