മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും

post

വയനാട് : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍  പ്രവര്‍ത്തിക്കുന്ന പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, നല്ലൂര്‍നാട് ഡോ.അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവയ്ക്കായി നിര്‍മ്മിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഡിസംബര്‍ 15ന് പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍വ്വഹിക്കും.പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിനായി 13 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം വൈകീട്ട് 3 ന് നടക്കും. ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാകളക്ടര്‍ ഡോ.അദീല അബ്ദുളള തുടങ്ങിയവര്‍ പങ്കെടുക്കും. 6 മുതല്‍ 10 വരെ ക്ലാസുകളിലെ 300 വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ച് പഠിക്കാനുളള സൗകര്യത്തോടെ നിര്‍മ്മിച്ച കെട്ടിടത്തിന്റെ  നിര്‍മ്മാണം നടത്തിയത് കിറ്റ്‌കോയാണ്.
നല്ലൂര്‍നാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിഭാഗത്തിനായി പണികഴിപ്പിച്ച ഹോസ്റ്റല്‍ കെട്ടിടത്തിന്റെയും ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മ്മിച്ച സ്റ്റഡി ഹാളിന്റെയും ഉദ്ഘാടനം  ഉച്ചയ്ക്ക് 12 ന് നടക്കും. ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും. ഹോസ്റ്റല്‍ കെട്ടിടത്തിന് 4.70 കോടി രൂപയും സ്റ്റഡി ഹാളിന് 70 ലക്ഷം രൂപയുമാണ് ചെലവിട്ടത്. കിടപ്പുമുറികള്‍ക്ക് പുറമേ പഠനമുറികള്‍,  ഐസോലേഷന്‍ റൂം, ശൗചാലയങ്ങള്‍ എന്നിവയും കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. പൊതുമരാമത്ത് കെട്ടിടം വകുപ്പാണ് നിര്‍മ്മാണം നടത്തിയത്. 5 മുതല്‍ 12 വരെ ക്ലാസുകളിലെ 354 വിദ്യാര്‍ത്ഥികളാണ് നല്ലൂര്‍നാട് ഡോ.അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്നത്.  1990 ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂള്‍ നിരവധി മേഖലയില്‍ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.70 ശതമാനം വിദ്യാര്‍ത്ഥികളും ട്രൈബല്‍ കമ്മ്യൂണിറ്റി വിഭാഗത്തില്‍പ്പെട്ടവരാണ്. മള്‍ട്ടി പര്‍പ്പസ്‌കോര്‍ട്ട് ,സി സി ടി വി , സോളാര്‍ ,ഓപ്പണ്‍ ജിം,ഡിജിറ്റല്‍ ലൈബ്രറി ,വോയ്‌സ് റെക്കോഡിങ് റൂം തുടങ്ങിയ നൂതന സംവിധാനങ്ങളും സ്‌ക്കൂളില്‍ പ്രവര്‍ത്തനക്ഷമമാണ്. സംസ്ഥാനത്ത് തന്നെ ഹോക്കിയില്‍ പരീശീലനം നല്‍കുന്ന ഏക റസിഡന്‍ഷ്യല്‍ സ്‌കൂളാണിത്.5 മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ ഒരു ഹോസ്റ്റല്‍ മാത്രമായിരുന്നു ഇതുവരെയുണ്ടായിരുന്നത്.210 പേര്‍ക്ക് കണക്കനുസരിച്ച് കഴിഞ്ഞിരുന്ന ഹോസ്റ്റലില്‍ 354 കുട്ടികളാണ് നിലവില്‍ കഴിഞ്ഞിരുന്നത്. ഇതിന് വലിയ ആശ്വാസമാകുകയാണ് പട്ടികവര്‍ഗ്ഗ പട്ടികജാതി വികസന വകുപ്പ് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കുളള പുതിയ ഹോസ്റ്റല്‍ കെട്ടിടം