സര്‍ക്കാര്‍ സ്‌കൂളുകളുടെ വികസനം : 5000 കോടിയിലേറെ വകയിരുത്തി

post

കൊല്ലം : സര്‍ക്കാര്‍ സ്‌കൂളുകളുടെ വികസനത്തിനായി 5000 രൂപയിലേറെയാണ് സര്‍ക്കാര്‍ വകയിരുത്തിയത് എന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ചവറ സൗത്ത് യു പി സ്‌കൂളിലെ ഒരു കോടി രൂപയ്ക്ക് നിര്‍മിച്ച  ഹൈടെക് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

 സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുപോലും വിടുതല്‍ വാങ്ങി സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ എത്തുന്നത് വിജയമാണ്. സമ്പൂര്‍ണ ഡിജിറ്റൈസേഷന്‍ പദ്ധതിയും വിദ്യാഭ്യാസ രംഗത്ത് ഉടന്‍ പൂര്‍ത്തായാവും. ഓണ്‍ലൈന്‍ പഠനവും മറ്റും ഇതിന്റെ ആദ്യപടിയായി വിശേഷിപ്പിക്കാമെന്നും മന്ത്രി പറഞ്ഞു.