സുഭിക്ഷ കേരളം: കൊറഗ കോളനിയില്‍ കൃഷി തുടങ്ങി

post

കാസര്‍കോട് : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റ് അസോസിയേഷന്‍ കേരള ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ബ്ലോക്കില്‍ ബദിയഡുക്ക പെര്‍ഡാല കോറഗ കോളനിയില്‍ നടീല്‍ വസ്തുക്കള്‍ സൗജന്യമായി നട്ടുകൊടുക്കുന്നത്തിന്റെ ഉദ്ഘാടനം ബദിയഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ എന്‍ കൃഷ്ണ ഭട്ട് നിര്‍വ്വഹിച്ചു. അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ വി മധു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി  ജയരാമന്‍ സ്വാഗതം പറഞ്ഞു.  സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ആയ ഹരീന്ദ്രന്‍ ടി വി, രാജേഷ് കപ്പ്ളേരി, ശ്രീഹരി,മുരളീധരന്‍ നായര്‍  എന്നിവര്‍ സംസാരിച്ചു. കോളനിയില്‍ നടീല്‍ വസ്തുക്കള്‍ ആയ കപ്പത്തണ്ട്, മധുരകിഴങ്ങ് വള്ളി, വാഴക്കന്ന്, പാഷന്‍ ഫ്രൂട്ട്, മുരിങ്ങ, പച്ചക്കറി തൈകള്‍ മുതലായവ നാട്ടുകൊടുത്തു. അടിവളമായി കുമ്മായം എല്ലുപൊടി എന്നിവ നല്‍കി.