മൂന്ന് ദിവസത്തിനിടെ ഇടുക്കിയിലെത്തിയത് 27 പ്രവാസികള്‍

post

ഇടുക്കി : കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 27 പ്രവാസികള്‍ കൂടി ഇടുക്കിയിലേക്ക് മടങ്ങിയെത്തി. എട്ട് രാജ്യങ്ങളില്‍ നിന്നായി 20 പുരുഷന്‍മാരും ഏഴ് സ്ത്രീകളുമാണ് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എയര്‍പോര്‍ട്ടുകള്‍ വഴി നാട്ടിലേക്ക് മടങ്ങിയെത്തിയത്. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം ഇതില്‍ 13 പേരെ വീടുകളിലും എട്ട് പേരെ പെയ്ഡ് ക്വാറന്റൈന്‍ സെന്ററിലും ആറ് പേരെ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററിലും നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു. നാട്ടിലെത്തിയവരുടെ എണ്ണം താലൂക്ക് അടിസ്ഥാനത്തില്‍: തൊടുപുഴ - 15, ദേവികുളം - 1, ഇടുക്കി - 3, ഉടുമ്പന്‍ചോല - 6, പീരുമേട് - 2.

 ദുബായില്‍ നിന്ന് തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി ആറും കൊച്ചി എയര്‍പോര്‍ട്ട് വഴി രണ്ടും ഉള്‍പ്പെടെ എട്ട് പുരുഷന്‍മാരാണ് എത്തിയത്. ഇതില്‍ ആറ് പേരെ വീടുകളിലും ഒരാളെ മുട്ടത്തെ പെയ്ഡ് ക്വാറന്റൈന്‍ സെന്ററിലും ഒരാളെ പെരുമ്പള്ളിച്ചിറയിലെ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററിലും നിരീക്ഷണത്തിലാക്കി. തിരുവനന്തപുരത്തെത്തിയവരെ കോട്ടയം വരെ കെ.എസ്.ആര്‍.ടി.സി. ബസിലും തുടര്‍ന്ന് ടാക്സിയിലുമാണ് നിരീക്ഷണ സ്ഥലത്തെത്തിച്ചത്. കൊച്ചിയിലെത്തിയവരെ ടാക്സിയില്‍ നേരിട്ട് നിരീക്ഷണ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. 

ഷാര്‍ജയില്‍ നിന്ന് കോഴിക്കോട് എയര്‍പോര്‍ട്ട് വഴി രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയുമുള്‍പ്പെടെ മൂന്ന് പേരാണെത്തിയത്. എയര്‍പോര്‍ട്ടില്‍ നിന്നും ടാക്സി ഉപയോഗിച്ച് മൂവരെയും കട്ടപ്പന, സൂര്യനെല്ലി, മണക്കാട് എന്നിവിടങ്ങളിലെ പെയ്ഡ് ക്വാറന്റൈന്‍ സെന്ററുകളില്‍  നിരീക്ഷണത്തിലാക്കി. കുവൈറ്റില്‍ നിന്ന് രണ്ട് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമടക്കം നാല് പേരാണെത്തിയത്. ഒരാളെ മണക്കാട് പെയ്ഡ് ക്വാറന്റൈന്‍ സെന്ററിലും മൂന്ന് പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

സൗദി അറേബ്യയില്‍ നിന്നും ഒരു പുരുഷനും രണ്ട് സ്ത്രീകളുമടക്കം മൂന്ന് പേരാണെത്തിയത്. ഇതില്‍ ഒരാളെ മുട്ടത്തെ പെയ്ഡ് പെയ്ഡ് ക്വാറന്റൈന്‍ സെന്ററിലും രണ്ട് പേരെ തടിയമ്പാട്, പെരുമ്പള്ളിച്ചിറ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററിലും നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു.നൈജീരിയില്‍ നിന്നുമെത്തിയ പുരുഷനെ തൊടുപുഴയിലെ പെയ്ഡ് പെയ്ഡ് ക്വാറന്റൈന്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി.ഒമാനില്‍ നിന്നും രണ്ട് പുരുഷന്‍മാരാണെത്തിയത്. ഇതില്‍ ഒരാളെ വീട്ടിലും അടുത്തയാളെ പെരുമ്പള്ളിച്ചിറയിലെ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററിലും നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു.ഖത്തറില്‍ നിന്നും രണ്ടു പുരുഷന്മാരാണെത്തിയത്. ഇവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. മസ്‌ക്കറ്റില്‍ നിന്നും രണ്ട് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമുള്‍പ്പെടെ നാല് പേരാണെത്തിയത്. ഇവരില്‍ രണ്ട് പേരെ പെരുമ്പള്ളിച്ചിറയിലെ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററിലും ഒരാളെ നെടുങ്കണ്ടത്തെ പെയ്ഡ് ക്വാറന്റൈന്‍ സെന്ററിലും ഒരാളെ വീട്ടിലും നിരീക്ഷണത്തിലാക്കി.