വിശപ്പ് രഹിത കേരളം പദ്ധതി; കട്ടപ്പനയിലും ജനകീയ ഹോട്ടലിന് തുടക്കം

post

ഇടുക്കി : സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ ജനകീയ ഹോട്ടലിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.  ടൗണ്‍ ഹാളിന് സമീപം തുടക്കം കുറിച്ചിട്ടുള്ള ഹോട്ടലിന്റെ ഉദ്ഘാടനം  നഗരസഭ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി നിര്‍വ്വഹിച്ചു. നഗരസഭയുടെ സഹകരണത്തോടെയാണ് കുടുംബശ്രീപ്രവര്‍ത്തകര്‍ ഹോട്ടലിന്റെ നടത്തിപ്പ്  മുമ്പോട്ട് കൊണ്ടു പോകുന്നത്.് ഉച്ചയൂണ് 20 രൂപാ നിരക്കില്‍ ലഭ്യമാകും.പാഴ്‌സലായി ലഭിക്കുന്നതിന് 25 രൂപ നല്‍കണം.കട്ടപ്പനയിലെ സാധാരണകാര്‍ക്ക് ജനകീയ ഹോട്ടലിന്റെ പ്രവര്‍ത്തനം പ്രയോജനപ്രദമാകുമെന്നാണ് നഗരസഭയുടെയും കുടുംബശ്രീയുടെയും പ്രതീക്ഷ.ജനകീയ ഹോട്ടലിന്റെ ഉദ്ഘാടന ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ടെസി ജോര്‍ജ്, കുടുംബശ്രീ എഡി എംസി ഷാജിമോന്‍ പി എ,നഗരസഭ കൗണ്‍സിലര്‍മാരായ കെ പി സുമോദ്,എം സി ബിജു, രമേശ് പി ആര്‍,കട്ടപ്പന എന്‍യുഎല്‍എം കോഡിനേറ്റര്‍ മനു സോമന്‍,മെമ്പര്‍ സെക്രട്ടറി ജെസി ജേക്കബ്,കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഗ്രേയ്‌സ് മേരി ടോമിച്ചന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഷൈനി ജിജി തുടങ്ങിയവര്‍ പങ്കെടുത്തു.