ഫിഷറീസ് വകുപ്പില്‍ കരാര്‍ നിയമനം

post

കോട്ടയം: ഫിഷറീസ് വകുപ്പ് വേമ്പനാട്ട് കായലില്‍ നടപ്പാക്കുന്ന മത്സ്യസംരക്ഷണ - പരിപാലന പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് കോ ഓര്‍ഡിനേറ്ററെ നിയമിക്കുന്നതിന് നവംബര്‍ 19ന് രാവിലെ 11ന് കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും.

ബി.എഫ്.എസ്.സി., എം.എഫ്.എസ്.സി. അല്ലെങ്കില്‍ ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്, അക്വാട്ടിക് ബയോളജി, മാരികള്‍ച്ചര്‍, അക്വാകള്‍ച്ചര്‍, ഫിഷറീസ്, സുവോളജി എന്നിവയിലൊന്നില്‍  ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് പങ്കെടുക്കാം. വെള്ള പേപ്പറില്‍ തയ്യാറാക്കിയ ബയോഡേറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ഹാജരാക്കണം. ഫോണ്‍: 0481 2566823