കോവിഡ് 19 സ്ഥിതി വിവരം (18.6.2020)

post

തിരുവനന്തപുരം:  ഇന്നലെ ജില്ലയില്‍ പുതുതായി  898 പേര്‍  രോഗനിരീക്ഷണത്തിലായി . 661 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. 

* ജില്ലയില്‍ 17216പേര്‍ വീടുകളിലും 1006 പേര്‍  സ്ഥാപനങ്ങളിലും  കരുതല്‍ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളില്‍ ഇന്നലെ രോഗലക്ഷണങ്ങളുമായി 26 പേരെ പ്രവേശിപ്പിച്ചു. 36 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രി കളില്‍  127 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

*ഇന്നലെ  278 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.  329 പരിശോധന ഫലങ്ങള്‍ ലഭിച്ചു.

ജില്ലയില്‍ 43 സ്ഥാപനങ്ങളില്‍ ആയി  1006 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.