ഇ @ മാരാരി എട്ടാമത് കേന്ദ്രം കലവൂരില്‍ ജി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു

post

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് മാരാരിക്കുളം ഡിവിഷനില്‍ നടപ്പാക്കുന്ന ഓണ്‍ലൈന്‍ പ്രാദേശിക പഠന കേന്ദ്രം ഇ @ മാരാരി 8 -ാ മത് കേന്ദ്രം കലവൂര്‍ സാഗാ വായനശാലയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഫോം മാറ്റിംഗ്‌സ് ചെയര്‍മാന്‍ കെ ആര്‍ ഭഗീരഥന്‍,ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ടി മാത്യു, പഞ്ചായത്ത് അംഗം രമാദേവി,വി വേണു, വി സജി, ഡി .ഗിരീഷ്‌കുമാര്‍,അദ്ധ്യാപകര്‍,രക്ഷിതാക്കള്‍,വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയില്‍ വിക്ടേഴ്സ് ചാനല്‍ കാണുന്നതിനൊപ്പം അധ്യാപകരുടെയും മെന്റര്‍മാരുടെയും സഹായം ലഭ്യമാണ്. കോവിഡ് 19 പ്രതിരോധ നടപടികള്‍ പാലിച്ചുള്ള ക്രമീകരണങ്ങളാണ് പഠന കേന്ദ്രത്തില്‍ ഉറപ്പാക്കിയിട്ടുള്ളത്.