റെഡ് ഈസ് ബ്ലഡ് കേരളയുടെ രക്തദാന ബോധവല്‍ക്കരണ വീഡിയോ പ്രകാശനം ചെയ്തു

post

പത്തനംതിട്ട : കോവിഡ് 19 സമയത്ത് റെഡ് ഈസ് ബ്ലഡ് കേരള പത്തനംതിട്ട ചാപ്റ്റര്‍ ജില്ലയില്‍ നടത്തിയ 13 രക്തദാന ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങളും രക്തദാന ബോധവല്‍ക്കരണവും ഉള്‍പ്പെടുത്തി തയാറാക്കിയ വീഡിയോ  പത്തനംതിട്ട ജനറല്‍ ആശുപത്രി ബ്ലഡ് ബാങ്ക് കൗണ്‍സിലര്‍ എം.എസ്. സുനിതയ്ക്ക് നല്‍കി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പ്രകാശനം ചെയ്തു. കോവിഡ് 19 ലോക്ഡൗണ്‍കാലത്ത് രക്തദാനം പ്രോല്‍സാഹിപ്പിക്കുന്നതിനായി റെഡ് ഈസ് ബ്ലഡ് കേരള പത്തനംതിട്ട ചാപ്റ്റര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 13 രക്തദാന ക്യാമ്പുകളാണ് സംഘടിപ്പിച്ചത്. ഗാനങ്ങളുടെ വരികള്‍ രചിച്ചത് ജയേഷ് പിള്ള റാന്നി. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് സുമേഷ് അയിരൂര്‍, ലിന്‍ഡ കുന്നിലേത്ത്, അശ്വതി സുമേഷ്. ലിജിന്‍ കുന്നിലേത്ത് സംഗീത സംവിധാനം നിര്‍വഹിച്ചു. വീഡിയോ  പ്രകാശന ചടങ്ങില്‍ റെഡ് ഈസ് ബ്ലഡ് സംസ്ഥാന പ്രസിഡന്റ് ഹിരണ്‍മോഹന്‍, ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ബാബു, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ എസ്.ശിവകുമാര്‍, സനല്‍, അലന്‍, റെഡ് ഈസ് ബ്ലഡ് കേരളയുടെ സ്ത്രീ ജ്വാല ഭാരവാഹികളായ ചിപ്പി ലാല്‍, ക്രിസ്റ്റീന്‍, ഷേബ, റിയ, സിന്ധു എന്നിവര്‍ പങ്കെടുത്തു