വികസന വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ പിആര്‍ഡി ന്യൂസ് പോര്‍ട്ടല്‍

post

തിരുവനന്തപുരം : മലയാളികള്‍ക്കിടയിലെ ഏറി വരുന്ന ഇന്റര്‍നെറ്റ് സാക്ഷരതയ്ക്ക് ഉദാഹരണമാണ് വര്‍ധിച്ചു വരുന്ന ന്യൂസ് പോര്‍ട്ടലുകളുടെ എണ്ണമെന്ന്  ടൂറിസം- ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നവീകരിച്ച ന്യൂസ് പോര്‍ട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളും പദ്ധതികളും ജനങ്ങളിലേക്ക് കൂടുതല്‍ കാര്യക്ഷമമായി എത്തിക്കുന്നതിന് സഹായകമാകുന്ന തരത്തിലാണ് നവീകരിച്ച ന്യൂസ് പോര്‍ട്ടലിന്റെ രൂപകല്‍പ്പന.  2015ല്‍ ആരംഭിച്ച ന്യൂസ് പോര്‍ട്ടലില്‍ ജനോപകരമായ പദ്ധതികളും സര്‍ക്കാര്‍ സംബന്ധിയായ കാര്യങ്ങളും ജില്ലകളില്‍ നിന്നുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ആരോഗ്യം, വിനോദ സഞ്ചാരം, വിദ്യാഭ്യാസം, തൊഴില്‍, രുചിഭേദങ്ങള്‍ , കായികം എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.