കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യം വച്ച് ആദ്യ 1000 ദിന പരിപാടി

post

തിരുവനന്തപുരം :  ഗര്‍ഭാവസ്ഥയിലെ 9 മാസം മുതല്‍ കുട്ടിയ്ക്ക് 2 വയസ് തികയുന്നതുവരെയുള്ള സമയത്ത് കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യം വച്ച് സർക്കാരിന്റെ ആദ്യ 1000 ദിന പരിപാടി. ഈ ദിനങ്ങൾ കുട്ടിയുടെ സമഗ്ര വളര്‍ച്ചയില്‍ അതീവ പ്രാധാന്യമുള്ളതും കുട്ടിയുടെ ശരിയായ വളര്‍ച്ചയ്ക്കും വികാസത്തിനും പ്രത്യേക ശ്രദ്ധ ആവശ്യമായതുമായ ദിവസങ്ങളാണ്. ഇത് മുന്നില്‍ കണ്ടാണ് ആദ്യ 1000 ദിന പരിപാടി സർക്കാർ ആവിഷ്‌ക്കരിച്ചത്. 

അട്ടപ്പാടി ഉള്‍പ്പെടെ 11 ഐ.സി.ഡി.എസ്. പ്രോജക്ടുകളില്‍ നടന്നുവരുന്ന ആദ്യ 1000 ദിന പരിപാടി നടപ്പാക്കുന്നതിന് വനിത ശിശുവികസന വകുപ്പ് 66 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായും ആരോഗ്യമന്ത്രി കെ. കെ ശൈലജ ടീച്ചർ  അറിയിച്ചു.