ഞായര്‍ ലോക്ക് ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചു

post

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഞായറാഴ്ചകളില്‍ നിലനിന്നിരുന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചു. ജൂൺ എട്ട് മുതൽ പൊതുജനങ്ങൾക്ക് ആരാധനാലയങ്ങളില്‍  സന്ദര്‍ശനം അനുവദിച്ച സാഹചര്യത്തിലും മത്സരപരീക്ഷകളും മറ്റും ഞായറാഴ്ചകളിൽ നടത്തുന്ന സാഹചര്യത്തിലുമാണ് ഇളവുകള്‍ നല്‍കുന്നത്. 

പൊതുജനങ്ങള്‍ക്ക് വീട്ടിൽ നിന്ന് ആരാധനാലയത്തിലേക്കും തിരിച്ചുമുള്ള യാത്രകളും അനുവദിക്കും. പരീക്ഷയിൽ പങ്കെടുക്കാന്‍ പോകുന്ന വിദ്യാർത്ഥികള്‍ക്കും 

പരീക്ഷകൾ നടത്തിപ്പിന്റെ ഭാഗമായി  ഉദ്യോഗസ്ഥര്‍ക്കും ഞായറാഴ്ച യാത്ര അനുവദിക്കും. പരീക്ഷക്ക് പോകുന്ന വിദ്യാര്‍ഥികള്‍കളുടെ അലോട്ട്മെന്റ് ലെറ്റർ യാത്രാ പാസ് ആയി കണക്കാക്കും.