അടിമാലിയില്‍ നിന്ന് 185 അതിഥി തൊഴിലാളികള്‍ മടങ്ങി

post

ഇടുക്കി : അടിമാലിയില്‍ നിന്ന് ഇന്നലെ (10.6.2020)  185 അതിഥി തൊഴിലാളികള്‍ വെസ്റ്റ് ബംഗാളിലേക്ക് മടങ്ങി. അടിമാലി  ഗ്രാമപഞ്ചായത്തില്‍ നിന്നും നാലു കെ.എസ്ആര്‍ടിസി ബസുകളിലായാണ് തൊഴിലാളികള്‍ മടങ്ങിയത്. ഇതില്‍ മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. തൊഴിലാളികള്‍ക്ക് യാത്രാവേളയില്‍ കഴിക്കാനുള്ള ഭക്ഷ്യ സാധനങ്ങളും റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ നല്‍കിയിരുന്നു. വൈകിട് 3 :30 തോടെയാണ് തൊഴിലാളികളുമായി ബസുകള്‍ പുറപ്പെട്ടത്. രാത്രി 10 (10.6.2020) മണിയോടെ എര്‍ണാകുളത്തു നിന്നായിരുന്നു ഇവര്‍ക്കുള്ള ട്രെയില്‍.  

 ദേവികുളം താലൂക്കില്‍ നിന്ന് ആകെ  591 അതിഥി തൊഴിലാളികളാണ് ഇതുവരെ വെസ്റ്റ് ബംഗാളിലേക്ക് തിരികെ മടങ്ങിയത്. ആദ്യഘട്ടത്തില്‍ 256 പേരും രണ്ടാം ഘട്ടത്തില്‍ 150 പേരും മടങ്ങി. ആദ്യ രണ്ടു ഘട്ടങ്ങളിലും താലൂക്കിന്റെ വിവിധ ഇടങ്ങിളിലുള്ളവരാണ് തിരികെ മടങ്ങിയതെന്നും അടിമാലിയില്‍ നിന്ന് മടങ്ങിയവര്‍ അടിമാലി ഗ്രാമപഞ്ചായത്തില്‍തന്നെയുള്ളവരായിരുന്നെന്നും ദേവികുളം തഹസില്‍ദാര്‍ ജിജി .എം കുന്നപ്പള്ളി അറിയിച്ചു. തൊഴിലാളികളുടെ വൈദ്യ പരിശോധനകള്‍  പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍വഴി നേരത്തെ നടത്തിയിരുന്നു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുമായാണ് തൊഴിലാളികള്‍ മടങ്ങിയത്.