പള്ളിപ്പുറം പഞ്ചായത്തിലെ ആറ് കേന്ദ്രങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

post

ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ ആറ് കേന്ദ്രങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. ലൈറ്റിന്റെ സ്വിച്ച്ഓണ്‍ കര്‍മ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ആര്‍. ഹരിക്കുട്ടന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് മിനിമോള്‍ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങളായ മഞ്ജു സുധീര്‍, ശശികല, കെ. എസ്. ബാബു, സിനിമോന്‍, ഷില്‍ജ, പ്രസീത വിനോദ്, സജിമോള്‍ മഹേഷ്, ജ്യോതി ശ്രീ, പഞ്ചായത്ത് സെക്രട്ടറി ഗീതാകുമാരി എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തില്‍ നിന്ന് 10 ലക്ഷം രൂപ വകയിരുത്തി മാവിന്‍ചുവട്, കൃഷിഭവന്‍, വടക്കുംകര, എന്‍.എസ്.എസ്. കോളേജ് കവല, തിരുനല്ലൂര്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍, കേളമംഗലം എന്നിവിടങ്ങളിലാണ് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്.