അട്ടപ്പാടി കോട്ടത്തറ ഗവ. ട്രൈബല്‍ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ആശ്വാസമായി ബാറ്ററി കാര്‍

post

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ഗവ. ട്രൈബല്‍ ആശുപത്രിയില്‍ ചികില്‍സക്കായി എത്തുന്ന പ്രായമായവര്‍, ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്ക് ആശുപത്രി ഗേറ്റില്‍ നിന്നും അകത്തേക്ക്  എത്തിക്കുന്നതിനായി അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ബാറ്ററി കാര്‍ അനുവദിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാളിയമ്മ നഞ്ചപ്പന്‍ ബാറ്ററി കാര്‍ ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ  2020 - 2021 ലെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 1,77,000 രൂപ ചെലവഴിച്ചാണ് മുചക്ര ബാറ്ററി കാര്‍ അനുവദിച്ചത്. ഒരേസമയം ആറ് പേര്‍ക്ക് കാറില്‍  ഇരിക്കാം. 24 മണിക്കൂറും ആശുപത്രിയില്‍ ബാറ്ററി കാര്‍ സജ്ജമായിരിക്കും. ആശുപത്രിയിലെ ഡ്രൈവര്‍മാര്‍, സെക്യൂരിറ്റി ജീവനക്കാര്‍ എന്നിവരാണ്  കാര്‍ കൈകാര്യം ചെയ്യുക.