കേരള മോട്ടോര്‍ വാഹന തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് ജില്ലാ ഓഫീസ് മന്ദിരത്തിന് തറക്കല്ലിട്ടു

post

തിരുവനന്തപുരം: കേരള മോട്ടോര്‍ വാഹന തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസിന് പുതിയ മന്ദിരം. മന്ദിരത്തിന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ തറക്കല്ലിട്ടു. സെക്രട്ടേറിയറ്റിനു സമീപം ഗാന്ധാരിയമ്മന്‍ കോവില്‍ റോഡില്‍ ബോര്‍ഡിന്റെ തന്നെ സ്വന്തം ഭൂമിയിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. 2.30 കോടി ചെലവില്‍ നിര്‍മ്മിക്കുന്ന പരിസ്ഥിതി സൗഹാര്‍ദ്ദ  കെട്ടിടത്തിന്റെ രൂപകല്പന നിര്‍വഹിക്കുന്നത് ഹാബിറ്റാറ്റ് ഗ്രൂപ്പാണ്. 11 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

5440 ചതുരശ്ര അടിയുള്ള മന്ദിരത്തിന് മൂന്ന് നിലകളാണ് ഉണ്ടാവുക. ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി. സജീവ് കുമാര്‍, ബോര്‍ഡ് ഡയറക്ടര്‍മാരായ സന്തോഷ് കുമാര്‍, ജി.ശ്രീനി, ഹാബിറ്റാറ്റ് ഗ്രൂപ്പ് സ്ഥാപകന്‍ ജി.ശങ്കര്‍ എന്നിവര്‍ സംബന്ധിച്ചു.