കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ നിലവിലെ നിരക്ക് തുടരും

post

തിരുവനന്തപുരം: അധിക നിരക്ക് പിന്‍വലിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ നിലവിലെ നിരക്ക് തുടരുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കുന്നതനുസരിച്ച് ഹൈക്കോടതിയില്‍  അപ്പീല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ബസ് നിരക്ക് തീരുമാനിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം ലഭിക്കും. റിപ്പോര്‍ട്ട് സര്‍ക്കാര്‍  ചര്‍ച്ച ചെയ്യും. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുടമകള്‍, പൊതുജനം എന്നിവരെ സമരസപ്പെടുത്തികൊണ്ടുള്ള നിലപാടാകും സര്‍ക്കാര്‍  സ്വീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. അടുത്ത ദിവസം മുതല്‍ കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.