കോവിഡ് ഭേദമായി ഏഴ് പേര്‍ ആശുപത്രി വിട്ടു

post

മലപ്പുറം : വിദഗ്ധ ചികിത്സയ്ക്ക് ശേഷം കോവിഡ് 19 ഭേദമായ ഏഴ്  പേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഇന്നലെ (ജൂണ്‍ എട്ട്) വീടുകളിലേക്ക് മടങ്ങി. വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തി കോവിഡ് 19 സ്ഥിരീകരിച്ച  ഇവര്‍  പൂര്‍ണ ആരോഗ്യം വീണ്ടെടുത്താണ് ആശുപത്രി വിട്ടത്.

മെയ് 14 ന് മുംബൈയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയ തെന്നല മേലേവീട്ടില്‍ അബൂബക്കര്‍ സിദ്ധീഖ് (36),  ബംഗളൂരുവില്‍ നിന്ന് മെയ് 14 ന് നാട്ടിലെത്തിയ ഒഴൂര്‍  ഓമച്ചപ്പുഴ സ്വദേശി അബ്ദു (52), മെയ് 13ന് കുവൈറ്റില്‍ നിന്നെത്തിയ തിരൂരങ്ങാടി സ്വദേശി നിസാര്‍ (29), മാലിദ്വീപില്‍  നിന്ന് കപ്പല്‍ മാര്‍ഗം മെയ് 12ന് കൊച്ചിയില്‍ എത്തിയ വര്‍ഗീസ് കോശി (46), മെയ് 14ന് ചെന്നൈയില്‍ നിന്നെത്തിയ പൊന്നാനി ഈശ്വരമംഗലം സ്വദേശി വിജേഷ് (37), ചെന്നൈയില്‍ നിന്ന് മെയ് 12ന് നാട്ടിലെത്തിയ താനൂര്‍ സ്വദേശി പ്രഭാകരന്‍ (48), ചെന്നൈയില്‍ നിന്ന് മെയ് ഏഴിന് വീട്ടിലെത്തിയ ചേലേമ്പ്ര കൊളക്കാട്ട്ചാലി സ്വദേശി അബ്ദുല്‍ ഖാദര്‍ (37) എന്നിവരാണ് രോഗമുക്തരായത്. പ്രത്യേക ആംബുലന്‍സുകളിലാണ് ആരോഗ്യ വകുപ്പ് ഇവരെ വീടുകളില്‍ എത്തിച്ചത്. ആരോഗ്യ വകുപ്പിന്റെ  നിര്‍ദേശ പ്രകാരം ഏഴ്  പേരും പൊതു സമ്പര്‍ക്കമില്ലാതെ 14 ദിവസം വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരും.