ജില്ലയില്‍ 3 പേര്‍ക്ക് കൂടി കോവിഡ്

post

കാസര്‍കോട് : ജില്ലയില്‍ ഇന്നലെ (ജൂണ്‍ ഏഴ്) മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ് അറിയിച്ചു. ഇതില്‍  രണ്ടു പേര്‍ മഹാരാഷ്ട്രയില്‍ നിന്നും ഒരാള്‍ കുവൈത്തില്‍ നിന്നും വന്നതാണ്.  ആറ് പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ഇതോടെ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 108 ആയി. 

 കോവിഡ് പോസിറ്റീവായവര്‍

മേയ് 30 ന് കുവൈറ്റില്‍ നിന്ന് വന്ന 38 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി, മേയ് 18 ന് മഹാരാഷ്ട്രയില്‍  നിന്ന് ബസിന്  വന്ന 33 വയസുള്ള  ചെറുവത്തൂര്‍ പഞ്ചായത്ത് സ്വദേശി, മേയ് 23 ന് മഹാരാഷ്ട്രയില്‍ നിന്ന് ട്രെയിനില്‍ വന്ന 63 വയസുള്ള പുല്ലുര്‍ പെരിയ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ്  സ്ഥിരീകരിച്ചത്. 

കോവിഡ് നെഗറ്റീവായവര്‍

കാസര്‍കോട് ഗവണ്‍മെന്റ്  മെഡിക്കല്‍ കോളേജില്‍   ചികിത്സയിലായിരുന്ന ആറ് പേര്‍ക്ക് കോവിഡ് നെഗറ്റീവായി. മഹാരാഷ്ട്രയില്‍ നിന്ന് വന്ന് മെയ് 22ന് രോഗം സ്ഥിരീകരിച്ച 56, 46, 57 വയസുള്ള കുമ്പള സ്വദേശികള്‍, 33 വയസുള്ള മംഗല്‍പാടി സ്വദേശി, ദുബായില്‍ നിന്ന് വന്ന് മെയ് 30 ന് രോഗം സ്ഥിരീകരിച്ച 68 വയസുള്ള    മധുര്‍ സ്വദേശി, ദുബായില്‍ നിന്ന് വന്ന് മെയ് 23 ന് രോഗം സ്ഥിരികരിച്ച 32 വയസുള്ള കോടോം ബേളൂര്‍ സ്വദേശി എന്നിവര്‍ക്കാണ് രോഗം ഭേദമായത്.

ജില്ലയില്‍ ഇതുവരെ രോഗം ബാധിച്ചത് 328 പേര്‍ക്ക്

രോഗം ഭേദമായത് 220  പേര്‍ക്ക്

ജനുവരി 30 മുതല്‍ മെയ് 3 വരെയുള്ള ആദ്യ രണ്ടു ഘട്ടങ്ങളിലായി ജില്ലയില്‍ 178 പേര്‍ക്കാണ് കോവിഡ് 19  സ്ഥിരീകരിച്ചത്. ഫെബ്രുവരിയില്‍ വിദേശത്തുനിന്ന് എത്തിയ ഒരാള്‍ക്കും മാര്‍ച്ചില്‍ വിദേശത്തുനിന്ന് എത്തിയ 77 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 31 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. എപ്രില്‍ ഒന്ന് മുതല്‍ വിദേശത്തു നിന്നെത്തിയ 30 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 39 പേര്‍ക്കുമാണ് രോഗബാധയുണ്ടായത്.  ഈ 178 രോഗികളുടെയും രോഗം മെയ് പത്തോടെ ഭേദമായി ജില്ല കോവിഡ് മുകത്മായിരുന്നു.

 മെയ് മെയ് നാലിന് ശേഷം മൂന്നാം ഘട്ടത്തില്‍  ജില്ലയില്‍ ഇന്നലെ വരെ 150 പേര്‍ക്കാണ്   കോവിഡ് 19  സ്വീകരിച്ചത്. ഇതില്‍ വിദേശങ്ങളില്‍ നിന്നും  ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി എത്തിയ 139 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 11  പേര്‍ക്കുമാണ്  രോഗം ബാധിച്ചത്.   ജില്ലയില്‍ ഇതുവരെയായി (ജനുവരി മുതല്‍ ജൂണ്‍ ഏഴ് വരെ)  328 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 220 പേര്‍ക്ക് രോഗം ഭേദമായി. മൂന്നാം ഘട്ടത്തില്‍ രോഗം ബാധിച്ച 42 പേര്‍ക്ക് ഇതിനകം രോഗം ഭേദമായി.  108 പേരാണ് ഇപ്പേള്‍ ചികിത്സയിലുള്ളത്.