മടങ്ങാൻ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികൾ വിവരം നല്‍കണം

post

തൃശൂർ: ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തി ലോക്ക് ഡൗൺ മൂലം തൃശൂർ ജില്ലയിൽ അകപ്പെട്ടുപോയവരും സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുമായ അതിഥി തൊഴിലാളികളുടെ വിവരം ജില്ലാ ഭരണകൂടം ശേഖരിക്കുന്നു. നാട്ടിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നവർ പേര്, വിലാസം, സ്വന്തം ജില്ല, സംസ്ഥാനം, മൊബൈൽ നമ്പർ എന്നീ വിവരങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ ജില്ലാ കളക്ടറേറ്റിലെ കൺട്രോൾ റൂമിലോ അടിയന്തരമായി അറിയിക്കണമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. ജില്ലാ കളക്ടറേറ്റ് കൺട്രോൾ റൂം നമ്പർ : 0487 2362424, 9447074424. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് കൺട്രോൾ റൂം നമ്പർ : 9496046011. ഇ-മെയിൽ വിലാസം : cthrissur333@gmail.com