ജില്ലയില്‍ കുടുങ്ങിപ്പോയ ഇതര സംസ്ഥാനക്കാര്‍ വിവരം അറിയിക്കണം

post

കോഴിക്കോട് : പല ആവശ്യങ്ങള്‍ക്കായി ജില്ലയിലെത്തി തിരികെ പോവാനാവാതെ കുടുങ്ങിപ്പോയ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ 24 മണിക്കൂറിനകം വിവരം അറിയിക്കണം. നാട്ടിലേക്ക് തിരികെ പോവാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ പേര്, വിലാസം, ജില്ല, സംസ്ഥാനം, മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ 1077 എന്ന നമ്പറില്‍ വിളിച്ചോ 9446538900എന്ന നമ്പറില്‍ വാട്ട്സാപ്പ് വഴിയ dmcellkozhikode@gmail.comഎന്ന ഇ-മെയിലിലോ നല്‍കണം. ഇങ്ങനെ ജില്ലയില്‍ കുടുങ്ങിപ്പോയവരെ കുറിച്ച് അറിയാവുന്നവര്‍ ഈ വിവരം അവര്‍ക്ക് എത്രയും വേഗം എത്തിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.