ജില്ലയില്‍ ഏഴു വിമാനങ്ങളിലായി 56 പേര്‍ എത്തി

post

പത്തനംതിട്ട : ഏഴു വിമാനങ്ങളിലായി ജൂണ്‍ അഞ്ചിന് ജില്ലക്കാരായ 56 പേര്‍ എത്തി. 33 പേര്‍ കോവിഡ് കെയര്‍ സെന്ററിലും 23 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. കൊച്ചി, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് ഇവര്‍ എത്തിയത്. മസ്‌കറ്റ് - കൊച്ചി വിമാനത്തില്‍ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും ഉള്‍പ്പെടെ മൂന്നു പേര്‍ എത്തി. ഒരാള്‍ കോവിഡ് കെയര്‍ സെന്ററിലും രണ്ടു പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.

ഖത്തര്‍ - കൊച്ചി വിമാനത്തില്‍ ജില്ലക്കാരായ 35 പുരുഷന്മാര്‍ എത്തി. ഇവരില്‍ 25 പേര്‍ കോവിഡ് കെയര്‍ സെന്ററിലും 10 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. ഇറാക്കില്‍ നിന്നും കൊച്ചി വിമാനത്താവളം വഴി രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും ഉള്‍പ്പെടെ മൂന്നു പേര്‍ ജില്ലയിലെത്തി. ഇവരില്‍ രണ്ടു പേര്‍ കോവിഡ് കെയര്‍ സെന്ററിലും ഒരാള്‍ വീട്ടിലും നിരീക്ഷണത്തിലാണ്. ദുബായ്- കോഴിക്കോട് വിമാനത്തില്‍ ഒരു പുരുഷന്‍ ജില്ലയിലെത്തി. ഇയാള്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാണ്.

ആഫ്രിക്കയില്‍ നിന്നും കൊച്ചി വിമാനത്താവളം വഴി എത്തിയ മൂന്നു പുരുഷന്മാരില്‍ രണ്ടു പേര്‍ കോവിഡ് കെയര്‍ സെന്ററിലും ഒരാള്‍ വീട്ടിലും നിരീക്ഷണത്തിലാണ്. രണ്ട് ബഹറൈന്‍ - കൊച്ചി വിമാനങ്ങളിലായി 11 പേര്‍ ജില്ലയിലെത്തി. ഇതില്‍ 10 പുരുഷന്മാരും ഒരു സ്ത്രീയും ഉണ്ട്. ഇവരില്‍ രണ്ടു പേര്‍ കോവിഡ് കെയര്‍ സെന്ററിലും ഒന്‍പതു പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.