കളക്ടറേറ്റില്‍ പരിസ്ഥിതിദിനം ആഘോഷിച്ചു

post

തിരുവനന്തപുരം  : കളക്ടറേറ്റില്‍ പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ തൈ നട്ട് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണം നിലവിലെ കാലഘട്ടത്തില്‍ അനിവാര്യമാണെന്ന് കളക്ടര്‍ പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിനായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. എല്ലാ പൊതുജനങ്ങളും ഇത് ഏറ്റെടുക്കണമെന്നും പരിസ്ഥിതി ദിന സന്ദേശത്തില്‍ കളക്ടര്‍ പറഞ്ഞു. എ.ഡി.എം വി.ആര്‍ വിനോദ്, കളക്ടറേറ്റ് ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു.