എം.എല്‍എയും ജില്ലാ കളക്ടറും ചേര്‍ന്ന് കളക്ടറേറ്റില്‍ വൃക്ഷത്തൈകള്‍ നട്ടു

post

പത്തനംതിട്ട : പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നാഷണല്‍ സര്‍വീസ് സ്‌കീം മുന്‍കാല പ്രവര്‍ത്തകരുടെ കൂട്ടായ്മയായ എന്‍.പി.എഫ് (എന്‍.എസ്.എസ് പാഷന്‍ ഫോളോവേഴ്സ്) പത്തനംതിട്ട യൂണിറ്റിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് പരിസരം ശുചീകരിച്ചു. തുടര്‍ന്ന് വീണാ ജോര്‍ജ് എം.എല്‍എയും ജില്ലാ കളക്ടര്‍ പി.ബി നൂഹും ചേര്‍ന്ന് ഇവിടെ വൃക്ഷത്തൈകള്‍ നട്ടു. ഇതോടൊപ്പം എന്‍.പി.എഫ് വോളന്റീര്‍മാരുടെ നേതൃത്വത്തില്‍ 150 വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. 

ഡിഎം ഡെപ്യൂട്ടി കളക്ടര്‍ ബി.രാധാകൃഷ്ണന്‍, സാമൂഹ്യ വനവത്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റീവ് ഓഫീസര്‍ കെ.ബി സുഭാഷ്, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഹിലാല്‍ ബാബു, നെഹ്റു യുവ കേന്ദ്ര ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സന്ദീപ് കൃഷ്ണന്‍, കൊറോണ സെല്‍ വോളന്റീയര്‍ നോഡല്‍ ഓഫീസര്‍മാരായ തഹസില്‍ദാര്‍ അന്നമ്മ കെ ജോളി, ഡെപ്യൂട്ടി തഹസില്‍ദാര്‍ അജിന്‍ ഐപ്പ് ജോര്‍ജ്, വോളന്റീയര്‍ കോര്‍ഡിനേറ്റര്‍മാരായ ചെസിന്‍ രാജ്, വിജീഷ് വിജയന്‍, എന്‍.പി.എഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍  പങ്കെടുത്തു.