62 സഹകരണ ബാങ്കുകള്‍ ഇനി കേരളാ ബാങ്കിന്റെ ഭാഗം

post

കോട്ടയം: ജില്ലാ സഹകരണ ബാങ്കിന്റെ 62 ശാഖകളും കേരള ബാങ്കിന്റെ ഭാഗമായി. ഇവ ഇനി പുതിയ ബാങ്കിന്റെ ശാഖകളായി പ്രവര്‍ത്തിക്കും. ഷെഡ്യൂള്‍ഡ് ബാങ്കായി പ്രവര്‍ത്തനം തുടങ്ങുന്ന കേരളാ ബാങ്കില്‍ ആധുനിക സൗകര്യങ്ങള്‍ ലഭ്യമാകും. ജില്ലാ സഹകരണ ബാങ്ക് ശാഖകളുടെ നിലവിലെ ബോര്‍ഡുകള്‍ മാറ്റി പുതിയവ സ്ഥാപിക്കും.

പ്രാഥമിക സഹകരണ സംഘങ്ങളേയും അര്‍ബ്ബന്‍ സഹകരണ ബാങ്കുകളേയും കേരള ബാങ്കില്‍ ലയിപ്പിച്ചിട്ടില്ല. ഇവ അതേപടി നിലനില്‍ക്കും. സഹകരണ നിയമങ്ങള്‍ പാലിച്ചും റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണത്തിലുമാണ് പുതിയ ബാങ്കിന്റെ പ്രവര്‍ത്തനം. കര്‍ഷകര്‍ക്കും മറ്റുള്ളവര്‍ക്കും  ചെറുകിട ആവശ്യങ്ങള്‍ക്ക് നല്‍കുന്ന വായ്പ തുക വര്‍ധിപ്പിക്കും.