കലക്ടറേറ്റിലെ ഔഷധസസ്യ ഉദ്യാന നവീകരണ ഉദ്ഘാടനം നടത്തി

post

തൃശൂര്‍ : കലക്ടറേറ്റ് അങ്കണത്തിലെ ഔഷധ സസ്യ ഉദ്യാന നവീകരണത്തിന്റെ ഉദ്ഘാടനവും ലോക പരിസ്ഥിതി ദിനാചരണവും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.

ഇതോടൊപ്പം ഇപ്പോഴുള്ള ഉദ്യാനത്തിനോട് അനുബന്ധിച്ചുള്ള 10 സെന്റ് സ്ഥലത്തും ഔഷധസസ്യങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ഔഷധിയും സംസ്ഥാന മെഡിക്കല്‍ പ്ലാന്റ് ബോര്‍ഡും ചേര്‍ന്നാണ് ആവശ്യമുള്ള തൈകള്‍ നല്‍കിയത്. ജില്ലാ കളക്ടര്‍ എസ് ഷാനവാസ്, ഔഷധി എം ഡി കെ വി ഉത്തമന്‍, കെ എസ് രജിതന്‍, ഡോ ഒ എല്‍ പയസ്, എ ഡി എം റെജി പി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു