സ്മൃതിവൃക്ഷം നട്ട് പരിസ്ഥിതി ദിനം ആചരിച്ച് ഗുരുവായൂര്‍ നഗരസഭ

post

തൃശൂര്‍ : സ്മൃതിവൃക്ഷം നട്ട് ഗുരുവായൂര്‍ നഗരസഭ ലോക പരിസ്ഥിതി ദിനം ആചരിച്ചു. മെയ് 30ന് അന്തരിച്ച ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലറും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന സുരേഷ് വാര്യര്‍, ജൂണ്‍ നാലിന് അന്തരിച്ച ഗുരുവായൂര്‍ നഗരസഭ മുന്‍ ചെയര്‍മാനായിരുന്ന കെ. മണി എന്നിവര്‍ക്കുള്ള ആദരസൂചകമായിട്ടാണ് രണ്ട് സ്മൃതിവൃക്ഷതൈകള്‍ നട്ടത്.

ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ എം. രതിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ അഭിലാഷ് വി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷനായ നിര്‍മ്മല കേരളന്‍, ടി. എസ് ഷെനില്‍, എം. പി ഷാഹിന, മുന്‍ ചെയര്‍മാന്മാരായ ടി. ടി ശിവദാസ്, വി. എസ് രേവതി, മുന്‍ വൈസ് ചെയര്‍മാന്‍ കെ. പി വിനോദ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ ആന്‍ഡ് തോമസ്, ഷബീബ് നാറാണത്ത്, പ്രിയ രാജേന്ദ്രന്‍, വിനോദ് കുമാര്‍, സുമതി ഗംഗാധരന്‍, പി. എസ് രാജന്‍ എന്നിവര്‍ പങ്കെടുത്തു