പരിസ്ഥിതി ദിനത്തില്‍ കളക്ടറേറ്റ് വളപ്പില്‍ ഫലവൃക്ഷത്തൈ നട്ട് കളക്ടര്‍

post

ആലപ്പുഴ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജില്ല കളക്ടര്‍ എ. അലക്സാണ്ടര്‍ കളക്ടറേറ്റ് വളപ്പില്‍ വൃക്ഷത്തൈ നട്ടു. കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ച് സുരക്ഷാ മുന്‍കരുതലുകളോടെയായിരുന്നു ചടങ്ങ്. സ്റ്റാഫ് കൗണ്‍സില്‍ ജോയിന്റ സെക്രട്ടറി വിനോദ് ജോണ്‍, കണ്‍വീനര്‍ സുജിത്, ജോയിന്റ് കണ്‍വീനര്‍ സത്താര്‍, എം.ആര്‍ രാജേഷ്, ഉദ്യോഗസ്ഥര്‍, പരിസ്ഥിതി കൂട്ടായ്മയായ പച്ചിലക്കൂട്ടത്തിന്റെ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. പച്ചിലക്കൂട്ടം പരിസ്ഥിതി കൂട്ടായ്മ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും കളക്ടര്‍ നിര്‍വഹിച്ചു. മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച വിഷ്ണു, രണ്ടാം സ്ഥാനം ലഭിച്ച മനേഷ് എന്നിവര്‍ക്ക് വൃക്ഷത്തൈകളാണ് സമ്മാനമായി നല്‍കിയത്.