പച്ചക്കറി തൈകള്‍ വിതരണം ചെയ്യ്തു

post

തൃശൂര്‍: മുല്ലശ്ശേരിയില്‍ ജീവനി പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്ക് കൃഷിഭവന്‍ മുഖേന പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. പയര്‍, പച്ചമുളക്, വഴുതന തുടങ്ങിയവയുടെ തൈകളാണ് വിതരണം ചെയ്തത്. തുടര്‍ന്ന് ജനപ്രതിനിധികള്‍ മുഖേന പഞ്ചായത്തിലെ 15 വാര്‍ഡുകളിലും എല്ലാ വീടുകളിലും തൈകള്‍ ലഭ്യമാക്കാനാണ് തീരുമാനം.

പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എ പി ബെന്നി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീദേവി ജയരാജന്‍ അധ്യക്ഷയായി. ജനപ്രതിനിധികളായ സീമ ഉണ്ണി കൃഷ്ണന്‍, ചന്ദ്രകല മനോജ്, പി കെ രാജന്‍, ഷെറിഫ് ചിറക്കല്‍, ക്ലമന്റ് ഫ്രാന്‍സിസ്, ടി ജി പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.