അളവ് തൂക്ക ഉപകരണങ്ങളുടെ ലൈസന്‍സ് പുതുക്കാന്‍ അപേക്ഷിക്കാം

post

തിരുവനന്തപുരം: ലീഗല്‍ മെട്രോളജി വകുപ്പ് നല്‍കിയിട്ടുളള അളവ് തൂക്ക ഉപകരണങ്ങളുടെ നിര്‍മ്മാണ, വിപണന, റിപ്പയര്‍ ലൈസന്‍സുകള്‍ 2020 വര്‍ഷത്തേക്ക് പുതുക്കണം. ഇതിനായി വകുപ്പിന്റെ വെബ്‌സൈറ്റായ www.Imd.kerala.gov.in ല്‍ Renewal എന്ന ഓപ്ഷനിലൂടെ ബന്ധപ്പെട്ട രേഖകള്‍ അപ്‌ലോഡ് ചെയ്ത് അപേക്ഷിക്കണം. ഓണ്‍ലൈനായി പുതുക്കിയിട്ടില്ലാത്തതും 2020 വര്‍ഷത്തേക്ക് പുതുക്കേണ്ടതുമായ ലൈസന്‍സുകള്‍ Existing Licensies എന്ന ഓപ്ഷനിലൂടെ രജിസ്റ്റര്‍ ചെയ്ത ശേഷം അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ലൈസന്‍സികള്‍ക്ക് ഇത് സംബന്ധിച്ച സംശയങ്ങള്‍ക്ക് തിരുവനന്തപുരം ഫഌിംഗ് അസിസ്റ്റന്റ് കണ്‍ട്രോളറാഫീസില്‍ ബന്ധപ്പെടണം. ഫോണ്‍: 8281 698 020, 9188 525 701, 0471 2494752