പരിസ്ഥിതി ദിനത്തില്‍ പച്ചപ്പൊരുക്കാന്‍ ഹരിതകേരളം മിഷന്‍

post

മനോഹരിതം ക്യാമ്പയിനിലെ കുട്ടികളുടെ വക 15000 ഫലവൃക്ഷത്തൈകള്‍ 

പത്തനംതിട്ട: ലോക്ഡൗണ്‍ കാലത്ത് ഹരിത കേരളം മിഷന്‍  ജില്ലയിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ മനോഹരിതം ക്യാമ്പയിന്‍  പരിസ്ഥിതിദിനത്തോടെ സമാപിക്കും. ക്യാമ്പയിന്‍ സമാപനത്തിന്റെ ഉദ്ഘാടനം ലോക പരിസ്ഥിതിദിനമായ ഇന്ന് (ജൂണ്‍ 5) രാവിലെ 11ന്  ആറന്മുള മണ്ഡലത്തിലെ ഓമല്ലൂര്‍ ആര്യഭാരതി ഹൈസ്‌കൂളില്‍ ഫലവൃക്ഷത്തെകള്‍ വിതരണം ചെയ്ത് വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിക്കും.

മനോഹരിതം  ക്യാമ്പയിനില്‍ മികച്ച പ്രകടനം കാഴ്ചവച്ച ആര്യഭാരതി ഹൈസ്‌കൂളിനെ ഹരിത കേരളം ജില്ലാ മിഷന്‍  അനുമോദിക്കും. ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ ശേഖരിച്ച 15000 തൈകള്‍ മിഷന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്ക് പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ വിതരണം ചെയ്യും.