കൈമനം പോളിടെക്നിക്കില്‍ ലാറ്ററല്‍ എന്‍ട്രി

post

കൈമനം സര്‍ക്കാര്‍ വനിതാ പോളിടെക്നിക് കോളേജിലെ ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശനം 27ന് രാവിലെ 9.30 മുതല്‍ നടക്കും.
9.30 മുതല്‍ 10 വരെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ ഐ.റ്റി.ഐ/കെ.ജി.സി.ഇ വിഭാഗക്കാര്‍. 10 മുതല്‍ 10.30 വരെ ഒന്നു മുതല്‍ 200 റാങ്കില്‍ ഉള്‍പ്പെട്ട +2/വി.എച്ച്.എസ്.ഇ എല്ലാ വിഭാഗം വിദ്യാര്‍ഥികളും. 10.30 മുതല്‍ 11 വരെ 201 മുതല്‍ 350 റാങ്കില്‍ ഉള്‍പ്പെട്ട എല്ലാ വിഭാഗം വിദ്യാര്‍ഥികളും. 11 മുതല്‍ 11.30 വരെ 351 മുതല്‍ 500 റാങ്കില്‍ ഉള്‍പ്പെട്ട എല്ലാ വിഭാഗം വിദ്യാര്‍ഥികളും.
അഡ്മിഷന്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ രജിസ്ട്രേഷന്‍ നടത്തണം. നിശ്ചിത സമയത്തിനു ശേഷം ഹാജരാകുന്നവരെ പരിഗണിക്കില്ല. എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും ടി.സിയുടെയും അസ്സല്‍ ഹാജരാക്കണം. അഡ്മിഷന്‍ ലഭിക്കുകയാണെങ്കില്‍ ഫീസ് ആനുകൂല്യം ഉള്ളവര്‍ ഏകദേശം 14,000 രൂപയും മറ്റുള്ളവര്‍ ഏകദേശം 16,500 രൂപയും അടയ്ക്കണം. പി.ടി.എ ഫീസ് ഒഴികെയുള്ള എല്ലാ ഫീസും ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വഴി അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.polyadmission.org/let.