ജോഗ്രഫി ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

post

തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനില്‍ ജോഗ്രഫിയില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും എം.എഡ്, നെറ്റ് എന്നിവയാണ് യോഗ്യത. പി.എച്ച്.ഡി, എം.ഫില്‍ എന്നിവയുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. മുകളില്‍ പറഞ്ഞിരിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ കോളേജിലെ വെബ്സൈറ്റില്‍ നിന്നും ബയോഡേറ്റ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചതും, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി 25ന് രാവിലെ 11 മണിക്ക് കോളേജില്‍ നേരിട്ട് എത്തണം. നെറ്റുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. വിശദവിവരങ്ങള്‍ക്ക്: ഫോണ്‍: 0471-2323964, മൊബൈല്‍: 9074150710.