ആയുര്‍വേദ പാരാമെഡിക്കല്‍: പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

post

തിരുവനന്തപുരം : 2019-2020 വര്‍ഷത്തെ ആയുര്‍വേദ പാരാമെഡിക്കല്‍ കോഴ്സുകളുടെ (ആയുര്‍വേദ ഫാര്‍മസിസ്റ്റ്/തെറാപ്പിസ്റ്റ്/നഴ്സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം ആയുര്‍വേദമെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലും, www.ayurveda.kerala.gov.in ലും ലഭിക്കും. മാര്‍ക്ക് ലിസ്റ്റുകള്‍ ജൂണ്‍ 20 മുതല്‍ പരീക്ഷ സെന്ററുകളില്‍ വിതരണം ചെയ്യും. പുനര്‍മൂല്യനിര്‍ണ്ണയത്തിന് പേപ്പര്‍ ഒന്നിന് 166 രൂപ നിരക്കില്‍ ''0210-03-101-98 എക്സാം ഫീസ് ആന്റ് അദര്‍ ഫീസ്'' എന്ന ഹെഡ് ഓഫ് അക്കൗണ്ടില്‍ ജൂലായ് രണ്ടിന് മുമ്പ് അപേക്ഷിക്കണം.

കോഴ്സുകള്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം  www.ayurveda.kerala.gov.in   ല്‍ ലഭിക്കും. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റിന്റെ ഫീസ് 158 രൂപ ''0210-03-101-98 എക്സാം ഫീസ് ആന്റ് അദര്‍ റസീപ്റ്റ്സ്'' എന്ന ഹെഡ് ഓഫ് അക്കൗണ്ടില്‍ കേരളത്തിലെ ഏതെങ്കിലും ട്രഷറിയില്‍ അടച്ചതിന്റെ അസല്‍ ചെലാനും, 35 രൂപയുടെ (രജിസ്ട്രേഡ് തപാലിന് ആവശ്യമായ പോസ്റ്റേജ് സ്റ്റാമ്പ്) തപാല്‍ സ്റ്റാമ്പ് പതിച്ച സ്വന്തം മേല്‍വിലാസം എഴുതിയ 34  X  24 സെ.മീ. വലിപ്പത്തിലുളള കവറും, നിര്‍ദ്ദിഷ്ട ഫോറത്തില്‍ പറഞ്ഞിട്ടുളള എല്ലാ രേഖകള്‍ സഹിതം ഡയറക്ടര്‍, ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റ്, ആരോഗ്യഭവന്‍, എം.ജി.റോഡ്, തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ അയയ്ക്കണം.