വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങള്‍ കളക്ടര്‍ സന്ദര്‍ശിച്ചു

post

തിരുവനന്തപുരം : ജില്ലയില്‍ വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങളില്‍ ജില്ലാ കളക്ടര്‍ നവ്ജ്യോത് സിങ് ഖോസ സന്ദര്‍ശനം നടത്തി. വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങളിലെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു. ജില്ലയിലെ മഴക്കെടുതി വിലയിരുത്താനും കാലവര്‍ഷ മുന്നൊരുക്കങ്ങള്‍ ഏകോപിക്കുന്നതിനുമായി കളക്ടറുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം കളക്ടറേറ്റില്‍ ചേര്‍ന്നു. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ യോഗത്തില്‍ തിരുമാനമായി. തുടര്‍ച്ചയായി വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റി പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കും. ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ അനു.എസ് നായര്‍, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.