ലോക ക്ഷീരദിനാചരണം: വൃക്ഷത്തൈ നട്ടു

post

പത്തനംതിട്ട: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക ക്ഷീര ദിനാചരണത്തോട് അനുബന്ധിച്ച് ജില്ലാ കളക്ടര്‍ പി. ബി. നൂഹ് കളക്ടറേറ്റ് വളപ്പില്‍ വൃക്ഷത്തൈ നട്ടു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു, കോന്നി ക്ഷീര വികസന ഓഫീസര്‍ റ്റി. ജി. മിനി, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ക്ഷീര വികസന രംഗത്തെ പ്രവര്‍ത്തനങ്ങളുടെയും പാലിന്റെയും പാല്‍ ഉത്പന്നങ്ങളുടെയും പ്രസക്തി ജനങ്ങളില്‍ എത്തിക്കുന്നതിനാണ് ക്ഷീര ദിനാചരണം നടത്തുന്നത്. ഇതോട് അനുബന്ധിച്ച് മില്‍മയുടെ പാല്‍ പേടയും വിതരണം ചെയ്തു.