മടക്കയാത്രയ്ക്ക് പേര് നല്‍കാത്ത അതിഥി തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷന്‍ സൗകര്യം

post

കോട്ടയം: സ്വദേശത്തേക്ക് മടങ്ങുന്നതിനായി വില്ലേജ് ഓഫീസുകളില്‍ പേര് നല്‍കാന്‍ കഴിയാതിരുന്ന കോട്ടയം ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്കായി രജിസ്‌ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തി. അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌കുകളില്‍ കോണ്‍ട്രാക്ടര്‍മാരും കെട്ടിട ഉടമകളും മുന്‍കൈ എടുത്ത് ഇന്നുതന്നെ (ജൂണ്‍ രണ്ട്) രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ പി. ജി. വിനോദ് കുമാര്‍ അറിയിച്ചു. തൊഴിലാളികള്‍ക്ക് നേരിട്ടും രജിസ്‌ട്രേഷന്‍ നടത്താം. 

ഹെല്‍പ് ഡെസ്‌കുകളുടെ ഫോണ്‍ നമ്പരുകള്‍ - അസിസ്റ്റന്റ് ലേബര്‍ ഓഫീസ് ഒന്നാം സര്‍ക്കിള്‍ കോട്ടയം - 8547655389, അസിസ്റ്റന്റ് ലേബര്‍ ഓഫീസ് രണ്ടാം സര്‍ക്കിള്‍ കോട്ടയം - 8547655390, അസിസ്റ്റന്റ് ലേബര്‍ ഓഫീസ് ചങ്ങനാശ്ശേരി - 8547655391, അസിസ്റ്റന്റ് ലേബര്‍ ഓഫീസ് പുതുപ്പളളി - 8547655392, അസിസ്റ്റന്റ് ലേബര്‍ ഓഫീസ് കാഞ്ഞിരപ്പളളി - 8547655393, അസിസ്റ്റന്റ് ലേബര്‍ ഓഫീസ് പാലാ - 8547655394, അസിസ്റ്റന്റ് ലേബര്‍ ഓഫീസ് വൈക്കം - 8547655395