ജില്ലയില്‍ തണലോരം പദ്ധതിയ്ക്ക് തുടക്കമായി

post

കോട്ടയം: ജില്ലയില്‍ അഞ്ചു ലക്ഷം വൃക്ഷത്തൈകള്‍ നട്ടു വളര്‍ത്തുന്നതിന് ജില്ലാ പഞ്ചായത്ത്, വനംവകുപ്പ്, ഹരിതകേരളം മിഷന്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന തണലോരം പദ്ധതിയ്ക്ക് തുടക്കമായി.  ജില്ലാതല ഉദ്ഘാടനം കോട്ടയം മെഡിക്കല്‍ കോളേജില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വ്വഹിച്ചു.   ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും  ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ മെഡിക്കല്‍ കോളേജിന്റെ ഉടമസ്ഥതയിലുള്ള രണ്ടേക്കര്‍ സ്ഥലത്താണ്  വിവിധയിനം ഫല വൃക്ഷങ്ങളും തണല്‍ മരങ്ങളും ഔഷധ ചെടികളും വളര്‍ത്തുന്നത്.