കോവിഡിനെതിരായ പോരാട്ടം ജനകീയ യുദ്ധമായി മാറണം: ചീഫ് സെക്രട്ടറി

post

തിരുവനന്തപുരം: കോവിഡിനെതിരായ പോരാട്ടം ജനകീയ യുദ്ധമായി മാറണമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പറഞ്ഞു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ മാത്രം ശ്രദ്ധിച്ചാല്‍ പോര. ജനങ്ങളും ജാഗ്രതയോടെ നിലകൊള്ളണം. ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി കൂടുതല്‍ പേര്‍ കേരളത്തിലേക്കെത്തുമ്പോള്‍ കോവിഡ് രോഗം പടരാതിരിക്കാന്‍ നാം ഓരോരുത്തരും ശ്രദ്ധിക്കണം. രോഗത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന മരുന്ന് ലഭിക്കുന്നതുവരെ നമുക്ക് സ്വസ്ഥമായിരിക്കാന്‍ കഴിയില്ല. പുറത്ത് നിന്ന് വരുന്നവര്‍ ക്വാറന്റൈന്‍ നിബന്ധനകള്‍ പാലിക്കണമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ തുടങ്ങി വച്ച നിരവധി പദ്ധതികളുണ്ട്. അവ പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.